ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിൽ ഗണേശോത്സവം ഇന്ന്


ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിൽ ഇന്ന്  ഗണേശോത്സവം നടക്കും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. ഉച്ചയ്ക്ക് 12-ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. വിഗ്രഹനിമജ്ജനത്തോടെ ചടങ്ങുകൾ സമാപിക്കും. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരി, മേൽശാന്തി കാളകാട്ടില്ലം നീലകണ്ഠൻ നമ്പൂതിരി, മുത്തൂറ്റ്മഠം ശിവപ്രസാദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ