മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത്, മൃഗാശുപത്രി എന്നിവ ചേർന്ന് 25 മുതൽ 27 വരെ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു. തെരുവ് നായ്ക്കൾ തമ്പടിക്കുന്ന സ്ഥലങ്ങൾ മെമ്പർമാരെ അറിയിച്ച് കുത്തിവെപ്പിന് സാഹചര്യമൊരുക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.