യുവതിയോട് അപമര്യാദയായി സംസാരിച്ചതിനെ ചോദ്യം ചെയ്ത ഭർത്താവിനെ കത്രികയ്ക്ക് കുത്തി മാരകമായി പരിക്കേല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

    
പെരുമ്പെട്ടി : യുവതിയോട് അപമര്യാദയായി സംസാരിച്ചതിനെ ചോദ്യം ചെയ്ത ഭർത്താവിനെ കത്രികയ്ക്ക് കുത്തി മാരകമായി പരിക്കേല്പിച്ച കേസിൽ പ്രതി അറസ്റ്റിലായി.  മല്ലപ്പള്ളി  നാരകത്താനി സ്വദേശിയായ മുക്കുഴിക്കൽ വീട്ടിൽ  സാജൻ എം.കെ (35) ആണ് അറസ്റ്റിലായത് .കഴിഞ്ഞമാസം ഡിസംബർ 12 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിയോട് അപമര്യാദയായി സംസാരിച്ചതിനെപ്പറ്റി  പ്രതിയോട് ഫോൺ ചെയ്ത് ചോദിച്ച  സമയം  പ്രശ്നം നേരിൽ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവിനെ ഇരുമ്പ്കുഴി  എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന്  കൈയിൽ കരുതിയിരുന്ന കത്രികയുപയോഗിച്ച് നെഞ്ചിലും ഇടതുതോളിലും കുത്തി പരിക്കേല്പിക്കുകയും  നിലത്തു വീണ സമയം കമ്പെടുത്ത് ഇടതുകാൽതുടയിൽ അടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. സംഭവത്തിന്  പെരുമ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി മനസ്സിലാക്കിയ പ്രതി  ഒളിവിൽപ്പോകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതി ഒളിവിൽക്കഴിഞ്ഞിരുന്ന മണിമലയിൽ നിന്നും പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ ബി യുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ സലാം,സി.പി.ഒ മിഥുൻ  എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ