കറുകച്ചാലിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കറുകച്ചാലിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഏഴാം പ്രതിയും പിടിയിൽ. ഒളിവിലായിരുന്ന കറുകച്ചാൽ കുറ്റിക്കൽ കുന്നിൻകുറ്റിക്കൽ (പച്ചിലമാക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന) കിരൺ ഷാജിയെ (25) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കിരൺ ഷാജി വിദേശത്തേക്കു കടന്നതോടെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നു തിരിച്ചെത്തിയ ഇയാളെ വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കറുകച്ചാൽ പൊലീസ് അവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 

കിരൺ ഷാജിയും സുഹൃത്തുക്കളും ചേർന്ന് ഓഗസ്റ്റ് 29നു രാത്രി 7.30ന് പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കളുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പിന്നീട് സംഘം ചേർന്നെത്തി കമ്പിവടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. കേസിലെ പ്രതികളായ ജിബിൻ ജോസഫ്, അഖിൽ ലാലിച്ചൻ, സബ്ജിത്ത് ബാബുരാജ്, ബിബിൻ ആന്റണി, വിഷ്ണു ഹരികുമാർ, ജിതിൻ ജയിംസ് എന്നിവരെ നേരത്തേ പിടിച്ചിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ