റാന്നിയിൽ മിനിവാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി യാത്രക്കാരന് പരിക്ക്

റാന്നിയിൽ മിനി വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി യാത്രക്കാരന് പരിക്ക്. റാന്നി അങ്ങാടി ഉന്നക്കാവ് പള്ളി നടയിൽ ടിന്റുമോൻ (37)​നാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മന്ദിരം - വടശേരി റോഡിൽ കെ.എസ്ഇബി സബ്സ്റ്റേഷനു മുമ്പിൽ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാൽ വാഹനത്തിനകത്തു കുടുങ്ങിയതിനാൽ അഗ്നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിയന്ത്രണം തെറ്റിയ വാഹനം റോഡരികിൽ നിന്നിരുന്ന 33 കെ.വി വൈദ്യുതി പോസ്റ്റിലേക്കാണ് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ