തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ കൊടിമരത്തിന് ഇടിമിന്നലേറ്റു


 തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽ ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ഇടിമിന്നലേറ്റു. 

ഇടിമിന്നലിൽ ക്ഷേത്ര കൊടിമരത്തിന്റെ കൽക്കെട്ടും ചുറ്റ് വേലിയും പൂർണമായും തകർന്നതായും ക്ഷേത്രത്തിൽ കനത്ത നാശ നഷ്ടം ഉണ്ടായതായും റിപോർട്ടുകൾ പറയുന്നു.

കൊടി മരത്തിൻ്റെ പഞ്ച വർഗ്ഗത്തറയും ചുറ്റിലും കെട്ടിയിരുന്ന ബലിത്തറയും ഇരുമ്പ് ചുറ്റുവേലിയും പൂർണമായും തകർന്നു. കൊടിമരത്തിന്റെ തറയിലെ കരിങ്കല്ലുകൾ പൂർണമായും ഇളകിട്ടുണ്ട്.

ആളപായമില്ല. വലിയ ശബ്ദത്തോടെ നല്ല കുലുക്കവും അനുഭവപ്പെട്ടു. ഈസമയം ഓഫീസിലിരുന്നയാൾ താഴെവീണു. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധങ്ങളും തകരാറിലായി. 

കോടിയർച്ചനയെ തുടർന്ന് 1970ൽ സ്ഥാപിച്ചതാണ് 17 പറകളോടുകൂടിയ ധ്വജസ്തംഭം. ക്ഷേത്രം തന്ത്രിമാരായ അക്കീരമൺ കാളിദാസ ഭട്ടതിരി, പരമേശ്വരൻ വാസുദേവൻ ഭട്ടതിരി എന്നിവരുടെ നിർദ്ദേശാനുസരണം പഞ്ചവർഗതറ തുണിയിട്ട് മൂടിയിരിക്കുകയാണ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ