റാന്നി കരികുളം ഗവ.എൽ.പി.സ്‌കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റും കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുമായി നാലിന് പകൽ രണ്ടിന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
തിരുവല്ല പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഗണിതം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ശനിയാഴ്ച 10-ന് അഭിമുഖം നടത്തും.