ചക്കാലക്കുന്നില്‍ കാൽനട യാത്രക്കാരെ തെരുവുനായ കടിച്ചു

ആനിക്കാട്‌ പഞ്ചായത്തിലെ ചക്കാലക്കുന്നില്‍ തെരുവുനായക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ്‌ കാല്‍നടയാത്രക്കാരായ 8 പേര്‍ ചികിത്സ തേടി. പള്ളി, ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന്‌ വീട്ടിലേക്ക്‌ മടങ്ങിയവരെയാണ്‌ നായ ആക്രമിച്ചത്‌.

കടിയേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സ തേടി. ചക്കാലക്കുന്ന്‌ പുളിക്കല്‍ ചെറുവിള ശോഭ, കാരയ്ക്കാട്ട്‌ രമ്യ എന്നിവര്‍ക്ക്‌ മുറി വേറ്റിട്ടുണ്ട്‌. വളര്‍ത്തു മൃഗങ്ങളെയും താറാവുകളെയും തെരുവുനായ്ക്കള്‍ കടിച്ച്‌ പരുക്കേല്‍പിച്ചിട്ടുണ്ടെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ