കോട്ടാങ്ങലിൽ ആർക്കും ഭൂരിപക്ഷമില്ല. 14 വാർഡുകൾ ഉള്ള കോട്ടാങ്ങലിൽ യുഡിഎഫ് 05, എൻഡിഎ 05, എസ്ഡിപിഐ 03, എൽഡിഎഫ് 01 എന്നിങ്ങനെയാണ് കക്ഷി നില. കോട്ടാങ്ങൽ പഞ്ചായത്തിൽ ഒരു എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ അഞ്ച് അംഗ എൽഡിഎഫ് സമിതിയാണ് ഭരണത്തിലിരുന്നത്. ഇക്കുറി യുഡിഎഫ് രണ്ടിൽ നിന്ന് അഞ്ചായി, എസ്‌ഡി പിഐ അംഗസംഖ്യ മൂന്നായി വളർന്നു. എൻഡിഎ അഞ്ച് സീറ്റുകൾ നിലനിർത്തി. എൽഡിഎഫ് ഒരാളായി ചുരുങ്ങി. കേവല ഭൂരിപക്ഷം ആർക്കുമില്ലാത്ത അവസ്ഥ വീണ്ടും കോട്ടാങ്ങലിനെ വലയ്ക്കുമെന്നുറപ്പായി.
വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം
1. മേലേപാടിമൺ-ചാക്കോ (യുഡിഎഫ്) 24,
2.ശാസ്താംകോയിക്കൽ-ശരണ്യ (യുഡിഎഫ്) 17,
3. വായ്പൂര്-മായാദേവി (എൻഡിഎ) 151,
4. കുളത്തൂർ-എം. മഞ്ജുഷ (എൻഡിഎ) 245.
5.മലമ്പാറ-ഹരികുമാർ കോട്ടാങ്ങൽ (എൻഡിഎ) 6.
6. കോട്ടാങ്ങൽ പടിഞ്ഞാറ്-ഷാനവാസ് പേഴുംകാട്ടിൽ (എസ്ഡിപിഐ)149,
7. കോട്ടാങ്ങൽ കിഴക്ക്-എം.കെ.സുമ (എൻഡിഎ) നറുക്കിൽ ജയം.
8. ചുങ്കപ്പാറ വടക്ക്-അനസ് മുഹമ്മദ് (എസ്ഡിപിഐ)169,
9. ചുങ്കപ്പാറ തെക്ക്-ജോസഫ് (യുഡിഎഫ്) 166,
10. കേരളപുരം-റെയ്ച്ചലമ്മ (യുഡിഎഫ്) 124.
11. കുമ്പിളുവേലിൽ-ശ്രീദേവി (യുഡിഎഫ്)125
12. കണ്ണങ്കര-നൗഫി അനീഷ് (എസ്ഡിപിഐ) 163,
13. ഊട്ടുകുളം-സി.ആർ. വിജയമ്മ(എൻഡിഎ)165,
14. പെരുമ്പാറ-ആനി രാജു (എൽഡിഎഫ്) 155.

