പുറമറ്റം പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. 14 വാർഡുകൾ ഉള്ള പുറമറ്റത് യുഡിഎഫ് 07, എൽഡിഎഫ് 05, സ്വാതന്ത്രർ 02 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണത്തേക്കാൾ എൽഡിഎഫിന് ഒരു സീറ്റ് കുറഞ്ഞു. യുഡിഎഫിന് ഒരു സീറ്റ് കൂടി. വാർഡ് നാലിലും അഞ്ചിലും സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയുണ്ടെങ്കിൽ യുഡിഎഫിന് ഭരണം പിടിച്ചെടുക്കാം. സ്വതന്ത്ര സ്ഥാനാർഥികളെ കൂട്ടിയാൽ പോലും എൽഡിഎഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല.
വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം
1. ഗ്യാലക്സി നഗർ- സി.പി. രാധാകൃഷ്ണൻ (യുഡിഎഫ്) -5
2. കവുങ്ങുംപ്രയാർ: സജു മാത്യു(യുഡിഎഫ്)-93
3. കല്ലുപാലം- സജി ചാക്കോ(യുഡിഎഫ്)-298
4. വാലാങ്കര-റെനി സനിൽ(സ്വത.)-274
5. പടുതോട്-ടി.കെ. സനിൽ കുമാർ(തോപ്പിൽ വടക്കേതിൽ- സ്വത.)-49
6. മുതുപാല- റിൻസി തോമസ്(യുഡിഎഫ്)-170
7. വെണ്ണിക്കുളം- മിനി തോമസ്(യുഡിഎഫ്)-171
8. വെള്ളാറ- ഏലിയാമ്മ വറുഗീസ്(എൽഡിഎഫ്)-118
9. കോതകുളം- സാബു തോമസ്(യുഡിഎഫ്)-209
10. മേമല- ജനി കെ.ജോൺ(എൽഡിഎഫ്)-41
11. മുണ്ടമല-സാബു തോമസ്(യുഡിഎഫ്)-58
12. നീലവാതുക്കൽ-പി.കെ. അനിൽകുമാർ (എൽഡിഎഫ്)-95
13. പുറമറ്റം- എം.കെ. തങ്കമണി(എൽഡിഎഫ്)-25
14. ഉമിക്കുന്ന്- ശോശാമ്മ ജോസഫ് (ജോളി തോപ്പിൽ- എൽഡിഎഫ്)-98

