അബാന്‍ മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി തിരുവല്ല - കുമ്പഴ റോഡില്‍ അബാന്‍ ജംഗ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം ഇന്ന് (ഡിസംബര്‍ 18) മുതല്‍ താല്‍കാലികമായി നിരോധിച്ചു. കുമ്പഴ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ താല്‍കാലിക ഡൈവേര്‍ഷന്‍ റോഡ് വഴിയും വലിയ വാഹനങ്ങള്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ നിന്ന് എസ് പി ഓഫീസ് മൈലപ്ര വഴിയും പോകണം. പത്തനംതിട്ട നഗരത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ കണ്ണങ്കര ജംഗ്ഷനില്‍ നിന്ന് റിംഗ് റോഡില്‍ കല്ലറകടവ് ജംഗ്ഷനിലൂടെ പോകണം.
തണ്ണിത്തോട് - ചിറ്റാര്‍ റോഡില്‍ ഈട്ടിചുവട് മുതല്‍ ചിറ്റാര്‍ വരെ കലുങ്കു നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 18) മുതല്‍ വാഹന ഗതാഗതം താല്‍കാലികമായി നിരോധിച്ചു. ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വയ്യാറ്റുപുഴ റോഡുവഴി ഈട്ടിചുവടില്‍ എത്തി വാഹനങ്ങള്‍ തിരിഞ്ഞുപോകണം.

