വടശ്ശേരിക്കരയിൽ ടിപ്പർ ലോറി മറിഞ്ഞ് ഒരു മരണം

 


പത്തനംതിട്ട വടശ്ശേരിക്കരയിൽ ടിപ്പർ ലോറി മറിഞ്ഞ് ഒരു മരണം. റാന്നി പെരുമ്പെട്ടി സ്വദേശി ശ്രീജിത്ത് (32)ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടാണ് തലച്ചിറ തെക്കുംമല വിം റോക്ക് ക്രഷർ യൂണിറ്റിലാണ് ടിപ്പർ താഴേക്ക് പതിച്ച് അപകടമുണ്ടായത്. 

ക്രഷർ യൂണിറ്റില്‍ നിന്നു മെറ്റല്‍ കയറ്റി പുറത്തേക്കു വരുമ്പോള്‍ ഗേറ്റില്‍ പാസ്‌ കാണിക്കാനായി ഒതുക്കുന്നതിനിടെ ലോറി പിന്നോട്ട്‌ ഉരുണ്ടു 50 അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ടാര്‍ മിക്‌സിങ്‌ പ്ലാന്റിന്റെ മുകളിലേക്കു തല കുത്തനെയാണു ലോറി വീണത്‌. ശ്രീജിത്ത്‌ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പൊലീസും അഗ്നിരക്ഷാസേനയും എത്തിയ ശേഷം  ക്രഷറിലെ തൊഴിലാളികള്‍ ചേര്‍ന്നാണു ലോറിയില്‍ നിന്ന് ശ്രീജിത്തിന്റെ ശരീരം പുറത്തെടുത്തത്‌. 

മോഹന്‍ദാസിന്റെയും ഓമനയുടെയും മകനാണ്‌. ഭാര്യ ജിഷ. മകന്‍ ആദിദേവ്‌.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ