കുന്നന്താനം എഫ്.സി.ഐ. ഗോഡൗണിൽ തീപിടിത്തം

 കുന്നന്താനം തോട്ടപ്പടി വ്യവസായ കേന്ദ്രത്തിലെ സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ ഗോഡൗണിൽ തീപിടിത്തം. എഫ്.സി.ഐ. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന കെട്ടിടത്തിലാണ് തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞ് അഗ്നിബാധയുണ്ടായത്. വൈദ്യുത ഷോർട്ട് സർക്യൂട്ട് കാരണം സ്വിച്ച് ബോർഡിൽ നിന്ന് തീ പടർന്നതാണെന്ന് കരുതുന്നു. കെട്ടിടത്തിലെ സി.സി.ടി.വി സംവിധാനം പൂർണമായും കത്തിനശിച്ചു.

കെട്ടിടത്തിന്റെ വശത്തെ ഷെഡും അതിൽ സൂക്ഷിച്ചിരുന്ന ക്രേറ്റുകളും കത്തിയമർന്നു. പ്ലാസ്റ്റിക്കിലും തടിയിലും നിർമിച്ച ഇവ ധാന്യച്ചാക്കുകൾ അട്ടിവെയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്. അട്ടിവെയ്ക്കാൻ ഹാളിനുള്ളിൽ ഗോതമ്പ് നിറച്ച പ്ലാസ്‌റ്റിക്ക് ചാക്കുകളായിരുന്നു. ഇവ ഉരുകി. ധാന്യത്തിന് നഷ്ടമില്ലെന്നാണ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ പറയുന്നത്.

കടുത്ത ചൂടിൽ ഇരുമ്പ് മേൽക്കൂരയും അതിലെ പൈപ്പുകളും വളഞ്ഞുപോയി. വെയർഹൗസിങ് കോർപ്പറേഷന്റെ സിവിൽ എൻജിനീയർ എത്തി പരിശോധന നടത്തിയ ശേഷമേ കൃത്യമായ നഷ്ടം അറിയാനാവുകയുള്ളൂ. പ്രാഥമിക നിരീക്ഷണത്തിൽ 25 ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. കീഴ്വായ്പൂര് പോലീസും ഉണ്ടായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ