ചെങ്ങരൂർ വിദ്യാർഥിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ


 സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ പത്തുവയസ്സുകാരനുനേരേ ലൈംഗികാതിക്രമം കാട്ടിയയാൾ പിടിയിൽ. കല്ലൂപ്പാറ ചെങ്ങരൂർ പാട്ടത്തിൽ വീട്ടിൽ സുധീഷ് കുമാറാണ് (42) കീഴ്‌വായ്പൂർ പോലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് കേസ്.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സ്കൂൾ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ കുട്ടിയോടാണ് ഇയാൾ ലൈംഗികമായി അതിക്രമംകാട്ടിയത്. ഭയന്ന കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. അമ്മ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 

പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ ചെങ്ങരൂരുള്ള വീട്ടിൽനിന്ന് സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ഇയാളെ ഫോണിലൂടെ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു.

വൈദ്യപരിശോധന ഉൾപ്പെടെയുള്ള  നടപടികൾ കൈക്കൊണ്ടു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെതുടർന്ന്  അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിനൊപ്പം, എസ് ഐ  സുരേന്ദ്രൻ കെ, എ എസ് ഐ അജു, സി പി ഒമാരായ ജെയ്‌സൺ, ജെസ്‌ന, ശരണ്യ, രതീഷ്, അൻസീം, ശശികാന്ത്, സജിൽ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ