കോട്ടയം മാങ്ങാനം ഷെൽട്ടർ ഹോമിൽ നിന്നും 9 കുട്ടികളെ കാണാതായി


 മാങ്ങാനം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിൽ നിന്നും പോക്സോ കേസിൽ ഇരകളായ പെൺകുട്ടികൾ അടക്കം 9 പേരെ കാണാതായി. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് കുട്ടികളെ കാണാതായത്. അധികൃതർ അറിയിച്ചതനുസരിച്ച് കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. 

പോക്സോ അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടതും, വിവിധ സാഹചര്യങ്ങളിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയും ചൈൽഡ് ലൈനും ഇടപെട്ട് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 5.30ന് വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് 9 കുട്ടികള്‍ റൂമിൽ ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

കുട്ടികള്‍ ഞായറാഴ്ച രാത്രിയില്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കാണാതായ കുട്ടികൾക്കായി വിശദമായ അന്വേഷണം ആരംഭിച്ചതായി കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ