നാളെ സംസ്ഥാനത്ത് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചും നേതാക്കളെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാരിൻ്റെയും ഗവർണറുടെയും നടപടികളിൽ പ്രതിഷേധിച്ചാണ് കെഎസ്‍യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് വിദ്യാഭ്യാസ സംരക്ഷണ മാർച്ച് നടത്തിയത്. മാർച്ചിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിന്തിരിയാതെ നിന്നതോടെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. 

കെഎസ്‍യുവിൻ്റെ സംസ്ഥാന നേതാക്കൾക്കും പോലീസുകാർക്കും പരിക്കേറ്റു. പ്രതിഷേധം തുടർന്നതോടെ നേതാക്കളെ അടക്കം അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. 10 പ്രവർത്തകരെ റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ