ഇലന്തൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംസ്‌കൃതം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷാ ഫോം സഹിതം 2026 ജനുവരി ആറിന് രാവിലെ 11ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/പി എച്ച് ഡി ആണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരെ പരിഗണിക്കും.
ഫോണ്‍ : 0468 2263636.

