എസ്.ബി.ഐ യുടെയും വി.എഫ്.പി.സി.കെ യുടെയും സംയുക്ത പദ്ധതിയായി കാൽ ലക്ഷം ഫലവൃക്ഷ തൈകൾ നടുന്നു

കർഷക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന നാളേക്കായി നടാം, എസ്.ബി.ഐയോടൊപ്പം പദ്ധതി റീജനൽ മാനേജർ പ്രവീൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലുമായി ചേർന്നാണ് സംസ്ഥാനത്ത് കാൽ ലക്ഷം പ്ലാവിൻ തൈകളും മാവിൻ തൈകളും നട്ടുപിടിപ്പിക്കുന്നത്. ഇതിനായി ഏറ്റവും മികച്ച ഒട്ടു പ്ലാവിൻ തൈകളും അന്ധ്രാപ്രദേശിലെ പ്രിയൂർ മാവിൻ തൈകളുമാണ് വിതരണം ചെയ്തത്.തുടർ പരിപാലനത്തിന് വി.എഫ്.പി.സി.കെ സഹായിക്കും. 

മല്ലപ്പള്ളി സ്വാശ്രയ കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ പാതിക്കാട് പള്ളി ഓഡിറ്റോറിയിൽ നടന്ന ചടങ്ങിൽ വി.എഫ്.പി.സി.കെ ഡപ്യൂട്ടി മാനേജർ ദീപ്തി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ, സജി ഈപ്പൻ ഗ്രാമപഞ്ചായത്തംഗം ബിജു കുളങ്ങര, വി.എഫ്.പി.സി.കെ. ഡപ്യൂട്ടി മാനേജർമാരായ മനോജ് പൊന്നൻ, ഐബി സെബാസ്റ്റ്യൻ ,എസ്.ബി.ഐ ചീഫ് മാനേജർ സിന്തൾ ശ്രീധരൻ, റിലേഷൻഷിപ്പ് ഓഫീസർ എസ് സൂരജ്,എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട ചെറിയാൻ തോമസ്, ജോർജ് തോമസ്, ലാജി.സി. തോമസ് എന്നിവരെ ആദരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ