തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണം: കരട് പട്ടിക പ്രകാശനം ചെയ്തു

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വോട്ടര്‍പട്ടിക  പത്തനംതിട്ട ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍  ചേംബറില്‍ പ്രകാശനം ചെയ്തു. ആറന്മുള മണ്ഡലത്തിലെ കരട് വോട്ടര്‍പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ല കലക്ടര്‍ കൈമാറി.

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം 9,49,632 വോട്ടര്‍മാരാണ് നിലവില്‍ ജില്ലയിലുള്ളത്. 4,95,814 പുരുഷന്മാരും 4,53,812 സ്ത്രീകളും ആറ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും. 10,47,976 വോട്ടര്‍മാരാണ് മുമ്പുണ്ടായിരുന്നത്. മരണം, കണ്ടെത്താന്‍ കഴിയാത്തത്, ഇരട്ടിപ്പ്, സ്ഥലംമാറ്റം എന്നീ കാരണത്താല്‍ 98,334 വോട്ടര്‍മാരെ കണ്ടെത്താനായിട്ടില്ല. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച  അവകാശവാദവും എതിര്‍പ്പും 2026 ജനുവരി 22 വരെ ഇആര്‍ഒ മാര്‍ക്ക് സമര്‍പ്പിക്കാം. ഇആര്‍ഒ മാര്‍ക്ക് 2026 ഫെബ്രുവരി 14 വരെ  നോട്ടീസ് നല്‍കാനും അവകാശവാദവും എതിര്‍പ്പും പരിശോധിക്കാന്‍ ഹിയറിംഗും                                  നടത്താം. മാപ്പിംഗ് നടത്താന്‍ സാധിക്കാത്ത 73,766 വോട്ടര്‍മാര്‍ക്കും ഹിയറിംഗ് നോട്ടീസ് അയക്കും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.

മണ്ഡലം തിരിച്ചുള്ള കരട് വോട്ടര്‍പട്ടിക

  • തിരുവല്ല -1,91,158
  • റാന്നി - 1,71,788
  • ആറന്മുള - 2,08,094
  • കോന്നി -1,84,081
  • അടൂര്‍ - 1,94,511

തിരുവല്ല സബ്കലക്ടര്‍ സുമിത് എസ് താക്കൂര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഡി സജി , എം മുഹമ്മദ് സാലി, സാം മാത്യൂ, തോമസ് ജോസഫ്, ഇആര്‍ഒ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ