കോട്ടാങ്ങൽ ദേവി ക്ഷേത്രത്തിലെ പടയണി ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച അവലോകന യോഗം തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫിസിൽ നടന്നു. ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനും വശങ്ങളിലെ കാട് നിക്കം ചെയ്യാനും കുളത്തൂർ മൂഴി പാലത്തിന്റെ തകർന്നു കിടക്കുന്ന അപ്രോച്ച് റോഡ് നന്നാക്കുന്നതിനും പൊതുമരാമത്ത് റോഡ്സ് അധികൃതരോട് ആവശ്യപ്പെട്ടു.
ഉത്സവ കാലയളവിൽ പൊലിസ് , ദേവസ്വം എന്നിവരുമായി ആലോചിച്ച് പടയണി സുഗമമായി നടപ്പിലാക്കുന്നതിനും ഗതാഗത ക്രമികരണങ്ങളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാൻ ഗതാഗത വകുപ്പിനും , പൊലിസ് സേനയുടെ സാന്നിധ്യവും ക്രമസമാധാനം ഉറപ്പു വരുത്തുകയും ദേവസ്വത്തിന്റെ സഹകരണത്തോടെ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനും യോഗത്താൽ തീരുമാനിച്ചു.
മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരങ്ങളോടും കൂടിയ മെഡിക്കൽ കൗണ്ടർ ഉറപ്പാക്കും. ആംബുലൻസിന്റെ സേവനം ദേവസ്വം ഉറപ്പാക്കും. താലൂക്ക് പരിധിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കും. തൊഴിലാളികൾക്ക് ബോധവൽക്കരണവും തിരിച്ചറിയൽ കാർഡും നൽകും. അഗ്നി രക്ഷാ സേനയുടെ ഒരു യൂനിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യണം. 27, 28 തിയതികളിൽ പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉച്ചക്ക് ശേഷം പ്രദേശിക അവധി നൽകുന്നതിന് ജില്ലാ കളക്ടർക്ക് കത്ത് നൽകാൻ ഡെപ്യൂട്ടി ഡയയക്ടർ, തഹസിൽദാർ എന്നിവരെയുമതലപ്പെടുത്തി.
ലഹരി പദാർഥങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിന് ശക്തമായ പരിശോധനകൾ നടത്താൽ എക്സൈസിനും , വഴിവിളക്കുകൾ പ്രകാശിപ്പിക്കാനും ഹരിത കർമ്മസേനയുടെ സേവന o ഉറപ്പാക്കാൻ പഞ്ചായത്തിനും , വൈദ്യുതി തടസ്സവും വോൾട്ടജ് ക്ഷാമം പരിഹരിക്കാനും ജീവനക്കാരുടെ സേവനം ഉറപ്പാക്കാനും കെ.എസ്.ഇ.ബിക്കും നിർദേശം നൽകിയിട്ടുണ്ട്.
സുഗമമായും സുരക്ഷിതവുമായ പടയണിയാഘോഷം നടത്തുന്നതിന് ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളുടെയും സേവനം ദേവസ്വം യോഗത്തിൽ ആവശ്യപ്പെട്ടു. മണിമല, പൊൻകുന്നം, റാന്നി, മല്ലപ്പള്ളി പ്രദേശങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവ്വിസ് ആരംഭിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉണ്ടായി.
പടയണി കോർഡിനേറ്ററായി ഡപ്യൂട്ടി തഹസിൽദാർ ഷിബു തോമസിനെ ചുമതല നൽകി. ക്ഷേത്രത്തിൽ വീണ്ടും യോഗം ചേരുന്നതിനം തീരുമാനിച്ചു. പ്രമോദ് നാരായണൻ എം എൽ എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, തഹസിൽദാർ എം.എസ് രാജമ്മ, ഡപ്യൂട്ടി തഹസിൽദാർ ഷിബു തോമസ്,ദേവസ്വം പ്രസിഡന്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി ടി.സുനിൽ ,പടയണി കോർഡിനേറ്റർ അനീഷ് ചുങ്കപ്പാറ, പഞ്ചായത്ത് അംഗങ്ങളായ ജസീല സിറാജ്, കെ.പി. അഞ്ജലി, നീന മാത്യൂ , അരുൺ കൃഷ്ണ, എൻ.ജി രാധാകൃഷ്ണൻ , കെ.കെ ഹരികുമാർ , റ്റി.എ വാസുക്കുട്ടൻ, കെ. അർ രാജശേഖരൻ നായർ , വിവിധ വകുപ്പ് തല ഉദ്യാഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.