പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ മലയാളം (ജൂനിയർ), കെമിസ്ട്രി (ജൂനിയർ), സുവോളജി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 16 ന് 10 ന് എത്തണം. 7306188890/ 9446636884
ആറന്മുള ഗവ.വിഎച്ച്എസ്എസിൽ എച്ച്എസ്‌റ്റി ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.
ഓമല്ലൂർ പന്ന്യാലി ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11-ന് നടക്കും.
തുമ്പമൺ നോർത്ത് ഗവ. ഹയർ സെക്കൻഡറിയിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.
മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ് എച്ച്എസ്ടി ഒഴിവുണ്ട്. കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിന് 11-ന് സ്കൂൾ ഓഫീസിൽ നടക്കും.
സീതത്തോട് കെആർപിഎം എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, കെമിസ്ട്രി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 18-ന് രാവിലെ 11-ന് സ്കൂൾ ഒാഫീസിൽ ഹാജരാകണം.