തെള്ളിയുരിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

തെള്ളിയുരിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. എഴുമറ്റൂര്‍ പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ മഞ്ഞള്ളൂര്‍ പി.ഇ. ജോണിന്റെ പുരയിടത്തിലെ വാഴകൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിക്കൂട്ടത്തിന്‌ നേര്‍ക്ക്‌ ഷൂട്ടര്‍ ജോസ്‌ പ്രകാള്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ്‌ നിറയൊഴിച്ചത്‌. 90 കിലോ തുക്കം വരുന്ന പന്നിയെ പഞ്ചായത്തംഗം ഉഷ ജേക്കബ്‌, ജയന്‍ പുളിക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശാസ്ത്രീയമായി മറവു ചെയ്തതായി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ കെ. ഏബ്രഹാം പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ