ആനിക്കാട് പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, ജലക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ ഗാന്ധിദര്‍ശന്‍വേദി മണ്ഡലം കമ്മിറ്റി ആനിക്കാട് വില്ലേജ് ഓഫിസിന് മുന്നിൽ ധര്‍ണ നടത്തി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനല്‍ സെക്രട്ടറി സലില്‍ സാലി ഉദ്ഘാടനം ചെയ്തു. ഗാന്ധിദര്‍ശന്‍വേദി മണ്ഡലം പ്രസിഡന്റ് വി.പി. ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആര്‍. പുഷ്കരന്‍, സാദ് ജോര്‍ജ്, സുരേഷ് ബാബു പാലാഴി, സാജന്‍ കരിമ്പനാമണ്ണില്‍, അനിയന്‍കുഞ്ഞ് കുടിലില്‍, തങ്കച്ചന്‍ പൂവത്തുംമുട്ടില്‍, ലാലുദ്ദീന്‍ റാവുത്തര്‍, മുന്ന വസിഷ്ഠന്‍, സതിഷ്കുമാര്‍, ഷിബു വടക്കേടത്ത്, നിഖില്‍ കോഴിമണ്ണില്‍, അരുണ്‍ മാടത്തിങ്കല്‍, ജോജു ചാക്കോ ഐപ്പ്, സുരേഷ് മാമൂട്ടില്‍, ജിജോ കുര്യന്‍ ഐപ്പ് പ്രസംഗിച്ചു.