കുന്നന്താനം പാലക്കാത്തകിടി സെയ്‌ന്റ് മേരീസ് ഗവ. ഹൈസ്കൂളിൽ അധ്യാപക ഒഴിവുകളുണ്ട്. തസ്തിക, അഭിമുഖത്തീയതി, സമയം എന്ന ക്രമത്തിൽ. എച്ച്.എസ്.ടി. സോഷ്യൽ സയൻസ് ജൂൺ രണ്ട്-11.00, എച്ച്.എസ്.ടി. കണക്ക്-2.00. എൽ.പി.എസ്.ടി. ജൂൺ മൂന്ന്-11.00. ഫോൺ-0469 2690975.
എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, ഹിന്ദി, ബോട്ടണി, സുവോളജി ജൂനിയർ അധ്യാപകരുടെയും ജ്യോഗ്രഫി അധ്യാപകന്റെയും ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് സ്കൂൾ ഓഫീസിൽ. ഫോൺ: 0469 2798228.
റാന്നി പെരുമ്പെട്ടി ഗവ.എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.ടി. വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് 2.30-ന് നടക്കും.
റാന്നി വെച്ചൂച്ചിറ വാറ്റുകുന്ന് ഗവ.എൽ.പി.സ്‌കൂളിൽ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബുധനാഴ്ച രാവിലെ 10.30-ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
റാന്നി വടശ്ശേരിക്കര ഗവ. ന്യൂ യു.പി. സ്‌കൂളിൽ എൽ.പി.എസ്.ടി.യുടെ താത്‌കാലിക ഒഴിവിലേക്ക് ബുധനാഴ്ച രാവിലെ 10.30-ന് അഭിമുഖം നടക്കും. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
റാന്നി ഈട്ടിച്ചുവട് എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുള്ള വിദ്യാർഥികൾ ജൂൺ അഞ്ചിന് രണ്ടുമണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു
മല്ലപ്പള്ളി കോട്ടാങ്ങൽ ഗവ.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11.30-ന്.
തിരുവല്ല നെടുമ്പ്രം ഗവ. ഹൈസ്‌കൂളിൽ കണക്കിന് താത്കാലിക അധ്യാപക ഒഴിവുണ്ട്. ജൂൺ അഞ്ചിന് 11 മണിക്ക് അഭിമുഖം നടക്കും.
പന്തളം കുരമ്പാല അമൃതവിദ്യാലയത്തിൽ സ്പോക്കൺ ഇംഗ്ലീഷ്, ഫിസിക്കൽ എജുക്കേഷൻ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത യുള്ളവർ ജൂൺ ഒന്നിന് 11-ന് നേരിട്ട് ഹാജരാകുക. 04734 255900.