കല്ലൂപ്പാറയിൽ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം പ്രതിക്ക് 14 വർഷം കഠിനതടവും പിഴയും


 വീട്ടിൽ അതിക്രമിച്ച് കയറി സ്കൂൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് 14 വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ. കല്ലൂപ്പാറ കറുത്ത വടശ്ശേരിക്കടവ് കല്ലുങ്കൽ വീട്ടിൽ സുനിൽ വർഗീസിനെ(39) ആണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ കോടതി ശിക്ഷിച്ചത്.

ഇന്ത്യൻ പീനൽ കോഡ് 451,354 പോക്സോ ആക്ട് 7, 8, 9, 10 എന്നീ വകുപ്പുകൾ പ്രകാരം ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിലുള്ള വിവരം മനസ്സിലാക്കി കിടപ്പുമുറിയിൽ കടന്നുകയറി അതിക്രമം നടത്തിയതിന് കീഴ് വായ്പൂര് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത് എസ്.എച്ച്.ഒ. ആയിരുന്ന ജി. സന്തോഷ് കുമാറാണ്.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ