മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പോത്ത് കുട്ടി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിദ്യ മോൾ എസ് ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് സാം പട്ടേരിൽ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഗീത കുര്യാക്കോസ്, മെമ്പർമാരായ സജി ഡേവിഡ്, പ്രകാശ് കുമാർ വടക്കേമുറി, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
സീനിയർ വെറ്റിനറി സർജൻ ഡോക്ടർ പ്രീതി മേരി ഉമ്മൻ പോത്തു വളർത്തലിനെ കുറിച്ച് ഗുണഭോക്താക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ശ്രീമതി മിനി കുമാരി എസ് , ശ്രീമതി നീതു ആർ ജെ , ശ്രീ മനേഷ് ബാബു , ശ്രീ ദിലീപ് കുമാർ എന്നീ ജീവനക്കാർ പദ്ധതി നടത്തിപ്പിനായി എല്ലാ സഹായങ്ങളും നൽകി.