13 കാരിയെ പീഡിപ്പിച്ചിരുന്ന കുന്നന്താനം സ്വദേശി പിടിയിൽ

13 കാരിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്ന സംഭവത്തിൽ കുന്നന്താനം സ്വദേശി പോലീസിന്റെ പിടിയിലായി. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോൺ (26) ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നുച്ചയോടെ അറസ്റ്റ് ചെയ്തത്. 

പീഡനത്തിന് ഇരയായ പെൺകുട്ടി ആറുമാസക്കാലം മുമ്പ് മെനഞ്ചൈറ്റിസ് ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി നിരന്തര പീഡനത്തിന് ഇരയായ വിവരം പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമളി തോട്ടയ്ക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷ് ( 26 ) നെ മാർച്ച് മാസത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ജൂൺ മാസം ഇരുപതാം തീയതി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തിരുന്നു. തുടർന്ന് സാക്ഷി മൊഴികളും പെൺകുട്ടിയുടെ മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ആണ് ജിബിൻ ജോണിന്റെ അറസ്റ്റിൽ കലാശിച്ചത്. 

പിടിയിലായ ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ