കഞ്ചാവുമായി കാറിലെത്തിയവരെ വെണ്ണിക്കുളത്ത്‌ നിന്ന് പിടികൂടി


കഞ്ചാവുമായി കാറിലെത്തിയവരെ ഡിസ്ട്രിക്ട്‌ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ വെണ്ണിക്കുളത്ത്‌ നിന്ന് പിടികൂടി. ചെങ്ങന്നൂർ ചെറിയനാട് ദീപാലയത്തിൽ നിതിൻ എസ്. ജയൻ(31), ചെറിയനാട് അഞ്ജു നിവാസിൽ വിഷ്ണു(29) എന്നിവരാണ് പിടിയലായത്. 

റാന്നി ഭാഗത്തുനിന്നെത്തിയ കാർ വെണ്ണിക്കുളത്തിന് സമീപം തടയാൻ ശ്രമിച്ച പോലീസ് ജീപ്പിലും വഴിയിൽ വന്ന ബൈക്കിലും ഇടിച്ചിരുന്നു. തുടർന്ന് തിരുവല്ല റോഡിൽ വെണ്ണിക്കുളം ഗവ.പോളിടെക്‌നിക്കിന്റെ മതിലിൽ ഇടിച്ചുനിന്ന കാറിൽനിന്ന് രണ്ടുപേരും ഇറങ്ങിയോടിയെങ്കിലും ഇവരെ  പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇതിലൊരാൾ ഓടിയത് മണിമലയാറ്റിലേക്കുള്ള തോട്ടിലൂടെ ആയിരുന്നു. വഴിയിലെ തോട്ടിലെ ചെളിയിൽ പൂണ്ട ഇയാളെ നാട്ടുകാർ ചേർന്ന് പൊക്കിയെടുത്തു പോലീസിൽ ഏല്പിച്ചു. 

പോലിസു  ജീപ്പിന്റെ ടയർ ഇവർ വന്ന കാറിടിച്ചുപൊട്ടി. തഹസിൽദാർ പി.ഡി.മനോഹരൻ, കോയിപ്രം പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ പരിശോധിച്ച് മഹസർ തയ്യാറാക്കി. രണ്ട് പാക്കറ്റുകളിലായി 4.15 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ