ആനിക്കാട് റോഡുകൾ ഈ വർഷം നന്നാക്കും

 ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് സർവകക്ഷി യോഗം ചേർന്നു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിൻസിമോൾ തോമസ് അധ്യക്ഷത വഹിച്ചു. 

തകർന്ന് കിടക്കുന്ന കാവനാൽക്കടവ്-നെടുംകുന്നം റോഡ് ഡിസംബർ 31-നകം ഉപരിതല അറ്റകുറ്റപ്പണികൾ നടത്തി യാത്രായോഗ്യമാക്കുമെന്നും മറ്റ് പൊതുമരാമത്ത്‌ റോഡുകൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും പി.ഡബ്ല്യു.ഡി. എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പുനൽകി. 

അലക്സ്‌ കണ്ണമല, എം.രാജൻ, സി.കെ.ബാബുരാജ്, തോമസ് മാത്യു, ലിൻസൺ പാറോലിക്കൽ, ശിവൻകുട്ടി, കെ.പി.ഫിലിപ്പ്, ബഷീർകുട്ടി, ഐസക് തോമസ്, പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ