കൃഷിയിടത്തിൽ കാടുതെളിക്കുന്നതിനിടെ തൊഴിലാളിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. കല്ലൂപ്പാറ പഞ്ചായത്ത് നാലാംവാർഡ് അട്ടകുഴിക്കൽ വീട്ടിൽ സുനിൽകുമാറി(40)നാണ് കുത്തേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വാക്കേമണ്ണിൽ ടിജോ ജോസഫിെൻറ കൃഷിയിടത്തിൽ കുറ്റിച്ചെടികൾക്കിടയിൽ പതുങ്ങികിടന്ന പന്നി ആക്രമിക്കുകയായിരുന്നു. സമീപത്തെ മരത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. തുടയിലെ പേശികൾക്ക് സാരമായി പരിക്കേറ്റ സുനിലിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വന്യജീവിയുടെ ആക്രമണമായതിനാൽ പേവിഷബാധക്കെതിരേയുള്ള കുത്തിവെപ്പും നൽകി. മുറിവ് ഭേദമാകാൻ ഒരുമാസം എങ്കിലും എടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.