ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ

 യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കാലായിൽ വീട്ടിൽ (തൃക്കൊടിത്താനം ഇരുപ്പ ഭാഗത്ത് വാടകയ്ക്ക് താമസം) മഞ്ജു (42)വിനെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടമ്മ ഇവരുടെ വീട്ടിൽ നിത്യം എത്തിയിരുന്ന വാഴപ്പള്ളി സ്വദേശിയായ സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ മോട്ടോർസൈക്കിൾ പണയംവച്ചിരുന്നത് തിരികെ കിട്ടാത്തതിന്റെ പേരിൽ ഇവർ തമ്മിൽ വാക്ക്തർക്കം ഉണ്ടാവുകയും, തുടർന്ന് വീട്ടമ്മ ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അൻസാരി, സി.പി.ഓ മാരായ ക്രിസ്റ്റഫർ, സെൽവരാജ്, ദിവ്യാ മോൾ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ ചങ്ങനാശ്ശേരി സ്റ്റേഷനിൽ മോഷണ കേസ് പ്രതിയാണ് മഞ്ജു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ചങ്ങനാശ്ശേരി വാർത്തകൾ അറിയുന്നതിന് ഈ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ