തിരുവല്ലയിൽ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികരായിരുന്ന അമ്മക്കും മകനും പരിക്ക്

സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് യാത്രികരായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു.

ചെങ്ങന്നൂർ തിരുവൻവണ്ടൂർ മണിയൻപള്ളിയിൽ വീട്ടിൽ പ്രഭ (42), മകൻ യദു (24) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ടി.കെ. റോഡിലെ മഞ്ഞാടി ജങ്ഷന് സമീപമായിരുന്നു അപകടം.

തിരുവല്ല ഭാഗത്തുനിന്ന്‌ കോഴഞ്ചേരി ഭാഗത്തേക്ക് പോയ ബൈക്കിൽ എതിർദിശയിൽനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ