ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയെ ആക്രമിച്ച രണ്ടുപേര്‍ പിടിയില്‍

ആനിക്കാട് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി കന്നോലില്‍ ലിബിന്‍ ജോണ്‍, സഹോദരന്‍ നിബിന്‍, അച്ഛന്‍ ജോണ്‍ എന്നിവരെ മര്‍ദിച്ചുവെന്ന കേസില്‍ 2 പേരെ കീഴ്വായ്പൂര്‍ പൊലീസ്‌ പിടികൂടി. വായ്പൂര്‍ ദീപാലയം ദിലീപ്‌ നായര്‍, ചുടുകാട്ടിൽ അശോകൻ എന്നിവരാണ് അറസ്റ്റിൽ ആയത്. ഇരുവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഡിവൈഎഫ്‌ഐ ആനിക്കാട് ഈസ്റ്റ്‌ മേഖലാ കമ്മിറ്റി സ്ഥാപിച്ച പോസ്റ്ററുകളും ഫ്ലെക്സ് ബോർഡും കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു , ഇതിനെതിരെ സമൂഹ മാധ്യമത്തിൽ എഴുതുകയും, പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അതുമായി ബന്ധപെട്ടാണ് ആക്രമണം ഉണ്ടായത് എന്ന് പറയുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ