മല്ലപ്പള്ളിയിൽ മണിമലയാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. മാമ്മൂട് ദൈവംപടി വട്ടപ്പറമ്പില്‍ തങ്കപ്പന്റെയും സരസമ്മയുടെയും മകന് വി.ടി. വിഷ്ണുവാണ് (23) മരിച്ചത്.
കൂട്ടുകാരോടൊപ്പം മല്ലപ്പള്ളി പാറക്കടവ് പമ്പ്ഹൗസിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വിഷ്ണുവിനുവേണ്ടി തിരുവല്ല അഗ്നിരക്ഷാസേനയും പത്തനംതിട്ട സ്കൂബ ടീം കീഴ്വായ്പൂര് പോലീസും തെരച്ചില്‍ നടത്തി. 6.45 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബികോം ബിരുദധാരിയാണ് വിഷ്ണു. സഹോദരന് ജിഷ്ണു. മല്ലപ്പള്ളിയിലെ സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം പിന്നീട് സംസ്കരിക്കും.