തടിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിന്ദി എച്ച്‌എസ്എസ്ടി അധ്യാപക താത്ക്കാലിക ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് 17-ന് എത്തുക. 9496264041.
കുന്നന്താനം പാലക്കാത്തകിടി സെയ്‌ന്റ് മേരീസ് ഗവ. ഹൈസ്കൂളിൽ എച്ച്‌എസ്‌ടി സോഷ്യൽ സയൻസ്, എൽപിഎസ്‌ടി അധ്യാപക ഒഴിവുകൾ. അഭിമുഖം ജൂൺ 16-ന് രാവിലെ 11-ന്. ഫോൺ-0469 2690975.
കറുകച്ചാൽ എൻഎസ്എസ് എച്ച്എസ്എസിൽ ഇംഗ്ലീഷ് (സീനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), കംപ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം. സർട്ടിഫിക്കറ്റുമായി ജൂൺ 30-ന് 10-ന് സ്കൂൾ ഓഫീസിൽ എത്തണം. 9633462991, 9447675054
പന്തളം തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 16 തിങ്കളാഴ്ച രാവിലെ 11-ന്. കെ ടെറ്റ് നിർബന്ധമാണ്.
അടൂർ വടക്കടത്തുകാവ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 16-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
കലഞ്ഞൂർ മാങ്കോട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും.
പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ താത്കാലിക ഫിസിക്‌സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 16-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
നാറാണംമൂഴി സെയ്‌ന്റ് ജോസഫ് ഹൈസ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്.അഭിമുഖം: ജൂൺ 16-ന് 11-ന് ഫോൺ: 9745050797.