തിരുവല്ലയില്‍ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ ബസിന്റെ പിൻവശത്തെ ചക്രങ്ങള്‍ ഊരിത്തെറിച്ചു

 

തിരുവല്ലയിലെ പെരിങ്ങരയിൽ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു.  വെള്ളിയാഴ്ച രാവിലെ 9 മണിയോടെ കാവുംഭാഗം - ചാത്തങ്കരി റോഡിലെ പാലക്കുഴി പടിയിൽ ആയിരുന്നു സംഭവം. 

തിരുമൂലപുരം ബാലികാ മഠം സ്കൂൾ ബസ്സിന്റെ ചക്രങ്ങളാണ് ഊരി തെറിച്ചത്. ഊരിത്തെറിച്ച ഒരു ചക്രം സമീപ പുരയിടത്തിലേക്ക് 15 മീറ്ററോളം ഉരുണ്ട് മാറി. ബസ്സിൽ ഏകദേശം ഇരുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ