മത്സ്യവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം പണവും, 166 ഗ്രാം സ്വർണവും കബളിപ്പിച്ചെടുത്ത കേസിൽ പെരുമ്പെട്ടി സ്വദേശിയെ ഇലവുംതിട്ട പോലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി മല്ലപ്പള്ളി പെരുമ്പെട്ടി ചാമക്കാലയിൽ വീട്ടിൽ റമീസ് റഹ്മാൻ ( 30 )ആണ് അറസ്റ്റിലായത്.
കേസിൽ രണ്ടാം പ്രതി ഇയാളുടെ ഭാര്യ ഷാനി മോളും, മൂന്നാം പ്രതി ഇയാളുടെ പിതാവ് അബ്ദുറഹ്മാൻ കുട്ടിയുമാണ്. പെരുമ്പെട്ടി സ്വദേശി ദിലീപ് ലാലാണ് നാലാം പ്രതി.