മണിമലയാർ കരകവിഞ്ഞു: മല്ലപ്പള്ളി വെള്ളത്തിൽ


 കനത്ത മഴയെ തുടർന്ന് മണിമലയാർ കരകവിഞ്ഞു. മല്ലപ്പള്ളി - ആനിക്കാട് റോഡിൽ വെള്ളം കയറി. 

മല്ലപ്പള്ളി-ആനിക്കാട് റോഡ്‌ വെള്ളത്തിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പഞ്ചായത്ത് ബസ്‌സ്റ്റാൻഡ്, മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയിൽ വെള്ളംകയറി. പഞ്ചായത്ത് സ്റ്റാൻഡിലും കോട്ടയം, ആനിക്കാട് റോഡരികിലും ഉള്ള കെട്ടിടങ്ങളുടെ താഴത്തെനിലകൾ വെള്ളത്തിലായതിനാൽ കടകളിലെ സാധനങ്ങൾ മാറ്റി.

മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ എല്ലാം തന്നെ വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി വിതരണം  ഇടയ്ക്കിടക്ക് മുടങ്ങുന്നുണ്ട്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ