പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴുവുകൾ (10/11/2021)


 തിരുവല്ല പെരിങ്ങര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലും കൊമേഴ്‌സ് വിഭാഗത്തിൽ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവയിലും താത്കാലിക അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം വിഷയങ്ങളിലേക്കും സയൻസ് ബാച്ചിലേക്കുമുള്ള അഭിമുഖം വ്യാഴാഴ്ച 10-നും കൊമേഴ്‌സ് വിഭാഗത്തിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച 10-നും നടക്കും.

വെച്ചൂച്ചിറ കോളനി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡ‍റി വിഭാഗത്തിൽ കൊമേഴ്‌സ്, കെമിസ്ട്രി ജൂനിയർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ