വൃന്ദാവനത്തിന് സമീപം ഓട്ടോറിക്ഷയും സ്​കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

 വൃന്ദാവനത്തിന് സമീപം ഓട്ടോറിക്ഷയും സ്​കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഭർത്താവിനെ പരിക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പഴ വടക്കുപുറം കണച്ചേരികുഴിയിൽ അജുവിന്റെ ഭാര്യ എഴുമറ്റൂർ മലയൻകീഴ് കുടുംബാംഗം കെ.എസ്.ചിഞ്ജുമോൾ(30) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകീട്ട് 6.20​ന് ചെറുകോൽപുഴ ​ പൂവനക്കാവ് റോഡിൽ വൃന്ദാവനം എസ്.എൻ.ഡി.പി. ജംഗ്ഷനും അരയുഴം പള്ളിക്കുമിടയിൽ സമീപമായിരുന്നു അപകടം.

അജുവിനെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെക്കിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ