ആനിക്കാട് ഗ്രാമപ്പഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് പുല്ലുകുത്തി പാടത്ത് നെൽക്കൃഷി വിളവെടുപ്പ് നടത്തി. അഞ്ച് ഏക്കർ തരിശുനിലം ഉൾപ്പെടെ 10 ഏക്കർ നിലമാണ് കതിരണിഞ്ഞത്. ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമീളാ വസന്ത് മാത്യു ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് തോമസ് മാത്യു, മെമ്പർമാരായ അലികുഞ്ഞ് റാവുത്തർ, ദേവദാസ് മണ്ണൂരാൻ, മല്ലപ്പള്ളി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജിജിമോൾ പി.കുര്യൻ, കൃഷി ഓഫീസർ അനില റ്റി.ശശി, കൃഷി അസിസ്റ്റൻറ് ഐ.ബി.സജിത്ത് എന്നിവർക്ക് പുറമേ കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു.
ആനിക്കാട് പുല്ലുകുത്തിയിൽ കൊയ്ത്തുത്സവം
0