നാരകത്താനി-മുതുപാല റോഡിൽ കൊരുപ്പുകട്ട ഇളകി

 പുറമറ്റം പഞ്ചായത്തിലെ നാരകത്താനി-മുതുപാല റോഡിന്റെ ഗതികേട് ഒഴിയുന്നില്ല. അടുത്തിടെ എൺപതിനായിരം രൂപ ചെലവിൽ തേക്കുങ്കൽ ഭാഗത്ത് കുറെയിട കൊരുപ്പുകട്ട നിരത്തിയെങ്കിലും അടിയിൽ വിരിച്ച ചെറിയ മെറ്റൽ പാളി പലയിടത്തും ഒഴുകിപ്പോയി. കട്ടകളും ഇളകിമാറി. വണ്ടിയോടിച്ചെത്തുന്നവർ അപകടത്തിൽപ്പെടുന്നുണ്ട്. വശങ്ങളിലും കട്ട തുടങ്ങുന്നതും അവസാനിക്കുന്നതുമായ ഭാഗങ്ങളിലും കോൺക്രീറ്റ് ചെയ്യാതിരുന്നതാണ് കാരണമെന്ന് കരുതുന്നു.

എന്നാൽ, മഴയാണ് വില്ലനായതെന്ന് പണിചെയ്തവർ പറയുന്നു. ഇതുകാരണമാണ് കട്ട നിരത്തിയപ്പോൾ ഒപ്പം കോൺക്രീറ്റ് ചെയ്യാൻ കഴിയാതിരുന്നത്.

ഇളക്കം നേരിട്ടതോടെ കട്ടകൾ പൂർണമായി എടുത്തുമാറ്റി ആവശ്യമായ ഇടത്ത് വീണ്ടും മെറ്റൽ വിരിച്ച് വശങ്ങൾ കോൺക്രീറ്റ് ചെയ്യാൻ നിർദേശം നൽകിയതായി പഞ്ചായത്ത് അംഗം റിൻസി തോമസ് പറയുന്നു. തകർച്ചയുടെ നെല്ലിപ്പലക കണ്ട പാത വീണ്ടും പഴയപടി ആകുന്നതിന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ