മല്ലപ്പള്ളി ഐഎച്ച്‌ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ മാത്തമാറ്റിക്സിന് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റു കളുടെ പകര്‍പ്പും സഹിതം 18ന് 11.30ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8547005033.
കീഴ്വായ്പുര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ (ജിഎഫ്‌സി) ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവുണ്ട്. എംകോം, ബിഎഡ്, സെറ്റ് എന്നിവയാണ് യോഗ്യത. നാളെ 12ന് അഭിമുഖം നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കുന്നന്താനം പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂളില്‍ എല്‍പിഎസ്ടി യുടെ ഒഴിവുണ്ട്, ടിടിസി, കെടെറ്റ് എന്നിവയാണ് യോഗ്യത. നാളെ 11.30ന് സ്‌കൂള്‍ ഓഫിസില്‍ അഭിമുഖം നടക്കുമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു.
കുന്നന്താനം ഗവ. ഡിവിഎല്‍ പി സ്‌കൂളില്‍ എല്‍പിഎസ്ടിയുടെ താല്‍ക്കാലിക ഒഴിവുണ്ട്. ടിടിസി, കെടെറ്റ് എന്നിവയാണ് യോഗ്യത. 14ന് 11ന് അസല്‍ സര്‍ട്ടിഫിക്കറ്രൂകളളുമായി അഭിമുഖത്തിനെത്തണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു