കുമ്പനാട് തട്ടുകടയ്ക്ക് നേരെ അക്രമണം; അമ്മയ്ക്കും മകനും വെട്ടേറ്റു

 കുമ്പനാട്  തട്ടുകടയ്ക്ക് നേരെ അക്രമണം. അക്രമത്തിൽ അമ്മയ്ക്കും മകനും വെട്ടേറ്റു. ഭക്ഷണം കഴിക്കാൻ വന്ന ഒരാൾക്കും മർദ്ദനമേറ്റു. കടയിലെ ഉപകരണങ്ങളും നശിപ്പിച്ചു. 

കുമ്പനാട് കരിങ്കുറ്റിയിൽ ലിസി ജോയി (58) മകൻ അനീഷ് കുമാർ (42) എന്നിവർക്കാണ് വെട്ടേറ്റത്. ലിസിയുടെ ഭർത്താവ് ജോയിക്കും അനീഷിൻ്റെ ഭാര്യ എന്നിവർക്കും മർദ്ദനമേറ്റു. കഴിഞ്ഞ 25 വർഷമായി ഇവിടെ തട്ടുകട നടത്തി ഉപജീവനം നടത്തി വരുന്ന കുടുംബമാണ് ജോയുടെത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ പ്രവർത്തന സമയം കഴിഞ്ഞതിനാൽ കട അടയ്ക്കുന്നതിനിടയിലാണ് മൂന്ന് പേർ ബൈക്കിൽ എത്തിയത്. ഭക്ഷണം എല്ലാം തീർന്നെന്ന് പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞു. ഈ സമയം അവിടെ ഉണ്ടായിരുന്ന രാജൻ അതിനെ വിലക്കിയപ്പോൾ രാജനെ അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടി.

തുടർന്ന് കടയ്ക്ക് നേരെയും മറ്റുവരുടെ നേരെയും അക്രമണം നടത്തുകയായിരുന്നു. അക്രമികളിൽ ഒരാളുടെ മൊബൈൽ ഫോൺ ആക്രമണം നടന്ന സ്ഥലത്തു നിന്ന് കിട്ടിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസ് ഈ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളെ പിടികൂടി ചോദ്യം ചെയ്തു വരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ