നാളെ തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി


 ചക്കുളുത്തു കാവിലെ പെങ്കാല പ്രമാണിച്ച് നാളെ നാല് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല താലൂക്കുകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ  പൊങ്കാല നാളെ നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യ ദര്‍ശനം, ഗണപതി ഹോമം, വിളിച്ചുചൊല്ലി പ്രാര്‍ത്ഥന എന്നിവ നടക്കും. 10.30 ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കാര്യദര്‍ശി മണിക്കട്ടന്‍ നമ്പൂതിരി ദീപം പകര്‍ന്ന് പണ്ടാര പൊങ്കാല അടുപ്പുകളില്‍ അഗ്‌നി പകരും. പൊങ്കാലയ്ക്ക് മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനം സിനിമ താരം സുരേഷ് ഗോപി  ഉദ്ഘാടനം നിര്‍വ്വഹിക്കും. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭക്തര്‍ തയ്യാറാക്കുന്ന പൊങ്കാല നിവേദ്യം നേദിക്കുന്നതോടെ പൊങ്കാല ചടങ്ങ് സമാപാനം കുറിക്കും. തുടര്‍ന്ന് ഉച്ച ദീപാരാധനയും ദിവ്യാഭിഷേകവും നടക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ