കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. കൊട്ടാരക്കര സ്വദേശി മലയില്‍പുത്തന്‍വീട്ടില്‍ ജി.ബാബു (37)വിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ കറുകച്ചാല്‍-മല്ലപ്പള്ളി റോഡില്‍ മോഡയില്‍ പടിയില്‍ തോട്ടയ്ക്കാട്ടു നിന്നും വീട്ടിലേക്ക് പോകുമ്പോളായിരുന്നു അപകടം. മോഡയില്‍പടി ഭാഗത്തു വച്ചു റോഡിലേക്കു ചാടിയ കാട്ടുപന്നിയെ ഇടിച്ച ബൈക്ക് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ കിടന്ന ബാബുവിനെ ആദ്യം കറുകച്ചാല്‍ എന്‍എസ്‌എസ് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.