പടുതോട് ബസ്സും പാഴ്‌സൽ വാനും കൂട്ടിയിടിച്ചു

മല്ലപ്പള്ളി പടുതോട് ബസ്സും പാഴ്‌സൽ വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ട് ആണ് പടുതോട് ജംഗ്ഷനിൽ ഉള്ള വളവില്‍ വച്ച് അപകടമുണ്ടായത്. മല്ലപ്പള്ളിയിൽ നിന്ന് കോഴഞ്ചേരിയിലേക്ക് വരികയായിരുന്ന കൊണ്ടോടി ബസ് നിർത്തി ആൾക്കാരെ ഇറക്കിയ ശേഷം വളവ് തിരിയുന്നതിനിടെ പാഴ്‌സൽ വാന്‍ നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

കാലിന് പരിക്കേറ്റ വാനിന്റെ ഡ്രൈവർ ചങ്ങനാശ്ശേരി കൂത്രപ്പള്ളി സ്വദേശി കെ.എം. വർഗീസിനെ (62) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ കേടായിരുന്ന ഈ വാൻ വർക്‌ഷോപ്പിലേക്ക് മറ്റൊരു വാനിൽ കെട്ടിവലിച്ച് കൊണ്ടു വരുമ്പോഴാണ് അപകടം. ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ