കോട്ടാങ്ങൽ എട്ട് പടയണി ചൂട്ടുവെപ്പ്‌ ഇന്ന്

 കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്കു ശനിയാഴ്ച ചൂട്ടു വയ്ക്കും. രാത്രി 9.30-ന് ക്ഷേത്ര ശ്രീകോവിലിൽനിന്നും മേൽശാന്തി വിശ്വനാഥ് നമ്പൂതിരി പകർന്നു നൽകുന്ന ദീപം കരനാഥൻമാർ ചൂട്ടുകറ്റയിൽ ഏറ്റുവാങ്ങി തിരുനടയിൽ സമർപ്പിക്കുന്നതോടെ രാവുംപകലും നീളുന്ന തപ്പുതാളത്തിന്റെ ഉത്സവഘോഷത്തിലേക്ക് നാട് ഉണരും.

കുളത്തൂർ കരയ്ക്കുവേണ്ടി പുത്തൂർ രാധാകൃഷ്ണപ്പണിക്കരും കോട്ടാങ്ങൽ കരയ്ക്കുവേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പുമാണ് ചൂട്ടുവെക്കുന്നത് കരക്കാരുടെയും മുറിക്കാരുടെയും അനുവാദംതേടി ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് ചടങ്ങ്.

എട്ടുപടയണി ചൂട്ടുവെപ്പ് എന്ന ചടങ്ങിൽ ക്ഷേത്രത്തിൽ പടയണിക്കു തുടക്കം കുറിക്കുമ്പോൾ കളത്തിലേക്ക് ദേവിയെ വിളിച്ചിറക്കുന്നു എന്നതാണ് വിശ്വാസം.

ധനുമാസത്തിലെ ഭരണി മുതൽ മകരത്തിലെ ഭരണിവരെയാണ് പടയണി. അതിൽ മകര ഭരണിക്കുമുൻപുള്ള എട്ടുദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി നടക്കുന്നത്. കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ മത്സരബുദ്ധിയോടെ ഒന്നിടവിട്ട ദിവസങ്ങളിൽ ചിട്ട വട്ടങ്ങൾ പാലിച്ച് വ്രതശുദ്ധിയോടെ നടത്തുന്ന പടയണി കാണാൻ നാട് ഒരുമിക്കും. പടയണി നാളുകളിൽ തിരുവാഭരണവും തിരുമുഖവും ദർശിക്കാം. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ