തിരുവല്ലയിലെ 3 ഹോട്ടലുകളിൽനിന്ന്‌ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

 
തിരുവല്ല നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഇന്നലെ 10 ഹോട്ടലുകളിലാണ്‌ പരിശോധന നടത്തിയപ്പോൾ 3 ഹോട്ടലുകളില്‍ നിന്ന്‌ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലാണ്‌ പഴകിയ ഭക്ഷണം ലഭിച്ചത്‌. 

ഇതുവരെ നാലു തവണയായി 38 ഹോട്ടലുകളിൽ സംഘം പരിശോധന നടത്തിയപ്പോൾ 12 കടകൾക്കെതിരേ നടപടി സ്വീകരിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന 16 ഹോട്ടലുകൾക്ക് നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസും നൽകി.

ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ്. വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, ശുചീകരണവിഭാഗം തൊഴിലാളി വർഗീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങൾ നഗരസഭ കാര്യാലയത്തിൽ പ്രദർശിപ്പിച്ചശേഷം നശിപ്പിച്ചു. നിയമലംഘനങ്ങൾ നടത്തുന്ന ഭക്ഷണശാലകൾക്കെതിരേ അടച്ചുപൂട്ടൽ അടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ