കല്ലൂപ്പാറ പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. തുരുത്തിക്കാട് എടത്തനാട്ട് രാജീവിന്റെ കൃഷിയിടത്തിലെ 150 ഏത്തവാഴ തൈകളാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടു പന്നി നശിപ്പിച്ചത്.
ഒന്നര മാസം മെത്തിയ 300 വാഴ തൈകളാണ് കൃഷിയിടത്തിൽ ഉണ്ടായിരുന്നത്. ഇലകള്‍ കിളിര്‍ക്കാന്‍ തുടങ്ങിയ വാഴത്തൈകള്‍ക്ക് ദിവസങ്ങള്‍ക്ക് മുന്‍പാണ് വളമിട്ടത്.
36,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. താലുക്ക് പ്രദേശത്ത് വിവിധയിടങ്ങളില്‍ കാട്ടുപന്നി ശല്യമേറുന്നത് കര്‍ഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നു.